ഓഖി ദുരന്ത ബാധിതരെ പ്രധാനമന്ത്രി കാണും

Saturday 16 December 2017 9:50 am IST

 

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പ്രധാനമന്ത്രി എത്തുക. ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. എന്നാല്‍ ഏത് തിയതിയാണ് സന്ദര്‍ശിക്കുക എന്നതിന് കൃത്യമായ സ്ഥിരീകരണമില്ല.

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു. ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വേണ്ട എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു.