മെഡി. കമ്മീഷന്‍ ബില്ലിന് അനുമതി

Saturday 16 December 2017 11:06 am IST

ന്യൂദല്‍ഹി: മെഡിക്കല്‍ കൗണ്‍സിലിനു പകരം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചതാണിത്.

ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കും. 20 അംഗ കൗണ്‍സിലിനു പകരം നാലു തലത്തിലുള്ളതാകും കമ്മീഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയാണ് കമ്മീഷന്റെ ദൗത്യം.