കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു

Saturday 16 December 2017 11:38 am IST

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷനായി സ്ഥാനമേറ്റു. അധികാര രേഖ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി.19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ കൈമാറ്റം നടക്കുന്നത്.

എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വെച്ചാണ് രാഹുല്‍ഗാന്ധി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തേത്. കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ പ്രസിഡന്റാണ് രാഹുല്‍. നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള അഞ്ചാമത്തെ അധ്യക്ഷനാണ് നാല്‍പ്പത്തിയേഴുകാരനായ രാഹുല്‍. പ്രമുഖ കോണ്‍ഗ്രസ് നോതാക്കള്‍ ചടങ്ങിനെത്തി. എതിരില്ലാതെയാണ് രാഹുല്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തുന്നത്.