കണ്ണൂര്‍: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ സിലബസ് അടിസ്ഥാനമാക്കിയുള്ള സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള കായിക താരങ്ങളെ പങ്കെടുപ്പിച്ച് അണ്ടര്‍-14, അണ്ടര്‍-17 വിഭാഗത്തിലുള്ള സംസ്ഥാനതല അത്ലറ്റിക് മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കും.
ഇതിന്റെ ഭാഗമായി ജില്ലാമത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച ആലോചനായോഗം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് ഹാളില്‍ 21ന് രാവിലെ 10.30ന് നടക്കും. ബന്ധപ്പെട്ട സിബിഎസ്ഇ, ഐസിഎസ്സി, നവോദയ, കേന്ദ്രീയ വിദ്യാലയ പ്രതിനിധികളും ജില്ലാ അത്ലറ്റിക്സ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: