കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ക്വാറി ഉല്പന്നങ്ങള്ക്ക് കടുത്ത ദൗലഭ്യവും വിലക്കയറ്റവും കാരണം സര്‍ക്കാര്‍ കരാറുകാര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും പൊതുമരാമത്ത്, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളിലെയും കരാറുകള്‍ ഏറ്റെടുത്ത് യഥാസമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല. പ്രശ്നത്തില്‍ ഇടപെട്ട് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ഓള് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് രാധേശ്യാം ഖണ്ഡേവാലും സെക്രട്ടറി പി.വി.അബ്ദുറഹിമാനും കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: