കരുനാഗപ്പള്ളി: നിരവധി ക്രിമിനല്‍കേസിലെ പ്രതിയും കാപ്പ ചുമത്തി ഒരുവര്‍ഷത്തേക്ക് ജില്ലക്ക് പുറത്തേക്ക് നാടുകടത്തുകയും ചെയ്തിരുന്ന ഓച്ചിറ ഞക്കനാല്‍ പൊന്നന് തൊടിയില്‍ കണ്ണനുണ്ണി (25)യെ ഓച്ചിറ പോലീസ് അറസ്റ്റു ചെയ്തു. നാടുകടത്തിയിട്ടും നാട്ടില്വന്നു വീണ്ടും അക്രമസംഭവങ്ങള്‍ സൃഷ്ടിച്ചശേഷം ഒളിവിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് കണ്ണനുണ്ണിയെ ഒരുവര്‍ഷത്തേക്ക് നാടുകടത്തിയത്. ഇതിനിടെ മേയ് മാസം നാട്ടില്‍ തിരികെ എത്തുകയും വീണ്ടും അക്രമസംഭവങ്ങള്‍ ഉണ്ടാക്കി ഒളിവില്‍ പോകുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: