കെ.എം മാണിയും പി.ജെ ജോസഫും വഞ്ചകര്‍

Saturday 16 December 2017 2:22 pm IST

കോട്ടയം: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിക്കും വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫിനും എതിരെ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ് എംഎല്‍എ. മാണിയും ജോസഫും നയവഞ്ചകരാണെന്ന് പിസി ജോര്‍ജ് കുറ്റപ്പെടുത്തി. ഇരുവരെയും ഒരു നുകത്തില്‍ കെട്ടി അടിക്കാമെന്നും ജോര്‍ജ് പറഞ്ഞു.

മുന്നണി പ്രഖ്യാപനവും മകനെ രാജാവായി വാഴിക്കാനുള്ള മാണിയുടെ ശ്രമവും പൊളിഞ്ഞുവെന്ന് ജോര്‍ജ് പരിഹസിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളാ കോണ്‍ഗ്രസ് എന്ന സാധനം കാണില്ല. കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ 6,000 പേര്‍ മാത്രമെ എത്തിയിട്ടുള്ളു. പണവും മദ്യവും കൊടുത്താണ് സമ്മേളനത്തില്‍ ആളെ എത്തിച്ചത്.

കേരളാ കോണ്‍ഗ്രസില്‍ വീണ്ടും ഒരു പിളര്‍പ്പ് ഉറപ്പായി കഴിഞ്ഞു. പാലാ സീറ്റും പതിനായിരം രൂപയും ജീപ്പും കൊടുത്തപ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളാണ് മാണിയെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി.