കണ്ണൂര്‍ വിമാനത്താവളം ജനുവരിയോടുകൂടി ; 95 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി

Saturday 16 December 2017 2:30 pm IST

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജനുവരിയോടെ പരീക്ഷണപ്പറക്കല്‍ നടക്കും. 95 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായതായി സിയാല്‍ എം.ഡി. പി. ബാലകിരണ്‍ അറിയിച്ചു. നാവിഗേഷന്‍ സംബന്ധിച്ച പരിശോധനകള്‍ക്കായി ടീം വിമാനത്താവളത്തില്‍ പരിശോധന തുടരുകയാണ്.

4000 മീറ്റര്‍ റണ്‍വേയുടെ സര്‍വ്വേ ആരംഭിച്ചുകഴിഞ്ഞു. വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉത്തരമലബാറിന്റെ വികസനത്തില്‍ വലീയ കുതിപ്പാണ് ഉണ്ടാകാന്‍ പോകുന്നതെന്നും പി. ബാലകിരണ്‍ കൂട്ടിച്ചേര്‍ത്തു.