നടന്‍സൗബിന്‍ സാഹിര്‍ വിവാഹിതനായി

Saturday 16 December 2017 3:19 pm IST

 

കോഴിക്കോട് :നടന്‍ സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിരുന്നു ചടങ്ങുകള്‍. മോതിരം മാറ്റത്തിന്റെ ചിത്രങ്ങള്‍ സൗബിനും ജാമിയയും സാമൂഹിക മാധ്യമങ്ങള്‍ വഴി നേരത്തെ പങ്കുവച്ചിരുന്നു.

ഫഹദ് നായകനായ ഫാസിലിന്റെ കൈയെത്തും ദൂരത്തില്‍ അതിഥിതാരമായാണ് സൗബിന്‍ സിനിമാരംഗത്തെത്തിയത്. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, പ്രേമം, ചാര്‍ലി, തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍. പറവയിലൂടെ സംവിധാനരംഗത്തുമെത്തി.