കശ്മീരില്‍ ജെയ്ഷ ഇ മുഹമ്മദ് ഭീകരന്‍ കൊല്ലപ്പെട്ട നിലയില്‍

Saturday 16 December 2017 3:32 pm IST

ശ്രീനഗര്‍ : കശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷ മുഹമ്മദ് ഭീകരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹന്ദുര ട്രാലില്‍ പ്രദേശത്ത് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാള്‍ വിദേശ പൗരന്‍ എന്നാണ് വിലയിരുത്തല്‍. ഒളിച്ചുതാമസിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനമാണ് മരണത്തിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം.

മരിച്ചയാളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. ഇയാള്‍ ജെയ്ഷ ഇ മുഹമ്മദ് ഭീകരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഡിജിപി എസ്. പി. വെയ്ദ് അറിയിച്ചു.