ആലപ്പുഴ: കെഎസ്ആര്‍ടിസി ഡിപ്പോയിലെ അന്വേഷണ വിഭാഗം കൗണ്ടറിന്റെ പ്രവര്‍ത്തനം നിലച്ചു. ഇവിടെ നിന്ന് പുറപ്പെടുന്ന ബസുകള്‍ സംബന്ധിച്ച് യാതൊരു വിവരവും അറിയാന്‍ കഴിയാതെ യാത്രക്കാര്‍ വലയുന്നു. അന്വേഷണ വിഭാഗത്തിനായും ബസ്സുകളുടെ പോക്ക് വരവ് സ്ഥലങ്ങള്‍ യാത്രക്കാരെ അറിയിക്കുന്നതിനുമായി മുന്‍ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കൗണ്ടര്‍ നോക്കുകുത്തിയായി. ജില്ലയ്ക്ക് പുറത്ത് നിന്നെത്തി, ജില്ലക്ക് പുറത്തേക്ക് പോകുന്ന ബസ്സുകളുടെ വിവരങ്ങള്‍ പലപ്പോഴും അറിയിക്കാറുണ്ടങ്കിലും, ഇവിടെ നിന്ന് പുറപ്പെടുന്ന ഓര്‍ഡിനറി ബസ്സുകളുടെ വിവരങ്ങള്‍ അറിയിക്കാന്‍ കൗണ്ടറില്‍ ജീവനക്കാരെ നിയോഗിച്ചിട്ടില്ല. മുന്‍ കാലങ്ങളില്‍ സ്റ്റേഷന് മാസ്റ്റര്‍മാരും, കണ്ടക്ടര്‍മാരും കൗണ്ടറിന്റെ ചുമതല വഹിച്ചിരുന്നങ്കിലും ഈ തസ്തിക ഇപ്പോള്‍ ഇല്ലെന്നാണ് കെഎസ്ആര്‍ടിസി അധികാരികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: