തുറവൂര്‍: തുറവുര്‍ താലൂക്കാശുപത്രിയില്‍ ദിനംപ്രതി ഒപിയില്‍ ആയിരത്തില്‍പ്പരം പേര് എത്തുന്നുണ്ടെങ്കിലും അവര്‍ക്കെല്ലാം പ്രാഥമിക കൃത്യങ്ങള്‍ നടത്താന്‍ കഴിയാത്ത ദയനിയസ്ഥിതിയാണ്.
രണ്ട് കക്കൂസുകള്‍ ഉള്ളത് ശുചിത്യമില്ലാത്തതാണ്. ടാങ്ക് ചോര്‍ച്ചയുണ്ടായി ദുര്‍ഗന്ധം പരത്തുകയാണ്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ ആശുപത്രി വികസനസമിതികളുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല.
അത്യാഹിതവിഭാഗം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ടോയ് ലറ്റ് ബ്ലോക്ക് ആവശ്യമായി വന്നിരിക്കുന്നു .പുതിയ ഒ.പി. ബ്ലോക്ക് നിര്‍മിക്കുന്നതിനായി പൊളിച്ചുനീക്കിയത് ആറു കക്കൂസുകളാണ്. പകരം മറ്റൊരിടത്ത് നിര്‍മിച്ചത് രണ്ട് കക്കൂസുകള്‍ മാത്രം. പുതുതായി ആറു കക്കൂസുകള്നിര്മിക്കാനാണ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി 12 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
ഈ തുകയ്ക്ക് കൂടുതല്‍ കക്കൂസുകള്‍ നിര്‍മിക്കാമെന്നിരിക്കെ ആറായി ചുരുക്കിയത് ഉചിതമായ നടപടിയല്ലെന്നു ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: