തിരുവനന്തപുരം: പുലിമുരുകന്, ഒപ്പം, തോപ്പില്‍ ജോപ്പന്, ബാഹുബലി, ജിമിക്കി കമ്മല്‍ ഇവ വീണ്ടും ഓടിത്തുടങ്ങി. ഇത്തവണ ഓടുന്നത് സിനിമയായിട്ടല്ല പകരം നക്ഷത്രങ്ങളായിട്ടാണ്. നക്ഷത്രങ്ങള്‍ കൂടാതെ പുല്‍ക്കൂട്, ക്രിസ്മസ് ട്രീ എന്നിവയും ക്രിസ്മസ് വിപണിയില്‍ സജീവം.
പേപ്പര്‍ നക്ഷത്രങ്ങളെ പിന്തള്ളി ഹിറ്റ് സിനിമകളുടെ പേരുകളില്‍ ഇറക്കിയിരക്കുന്ന എല്‍ഇഡി, പ്ലാസ്റ്റിക്, ഫൈബര്‍ നക്ഷത്രങ്ങളാണ് ഇത്തവണത്തെ താരങ്ങള്‍. 150 മുതല്‍ 800 വരെയാണ് വില. വരും വര്‍ഷങ്ങളിലേക്ക് ഇവ സൂക്ഷിച്ചുവയ്ക്കാം എന്നതിനാല്‍ ഈ നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയെന്ന് വ്യാപാരികള്‍ പറയുന്നു. അഞ്ചുമുതല്‍ 24 കാലുവരെയുള്ള നക്ഷത്രങ്ങളും വിപണിയിലുണ്ട്.
പ്ലാസ്റ്റിക് ക്രിസ്തുമസ് ട്രീക്ക് 250 മുതല്‍ 700 രൂപവരെയാണ് വില. ട്രീയില്‍ തൂക്കിയിടുന്ന വിവിധനിറത്തിലുള്ള ബോളുകള്‍ 10 രൂപ മുതല്‍ ലഭിക്കും. പച്ച നിറത്തിലുള്ള ട്രീകള്‍ക്ക് പകരം ഗോള്‍ഡന്‍, സില്‍വര്‍, ചുവപ്പ് നിറങ്ങളിലുള്ള പ്ലാസ്റ്റിക് ട്രീകളും വിപണി കീഴടക്കിക്കഴിഞ്ഞു. കൂടാതെ ഇലകളില്‍ മഞ്ഞുതുളളികളുള്ള മിസ്റ്റ് ട്രീ, ലൈറ്റിങ്ങോടെയുള്ള ട്രീ എന്നിവയും വിപണിയില്‍ സുലഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: