തിരുവനന്തപുരം: ഓഖി ദുരിതത്തില്‍ ജീവനും ജീവിതവും നഷ്ടമായവരുടെ കുടംബങ്ങള്‍ക്ക് ആക്കുളം കേന്ദ്രീയവിദ്യാലയത്തിന്റെ കൈത്താങ്ങ്. സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ദുരിതബാധിതര്‍ക്കായി രണ്ടുലക്ഷത്തി പതിനായിരംരൂപ സമാഹരിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് കൈമാറി. മന്ത്രി കടകംപള്ളി സുരേന്ദ്രന് തുക ഏറ്റുവാങ്ങി. 1,37,200 രൂപ കുട്ടികളും 72,800 രൂപ അധ്യാപകരുമാണ് ശേഖരിച്ചത്. വിംഗ് കമാണ്ഡര് എം.എസ്. മാത്യു, വിദ്യാലയമാനേജ്മെന്റ് കമ്മിറ്റി അംഗം തോമസ് ജേക്കബ്, സ്കൂള്‍ ക്യാപ്റ്റന്‍ ഭവ്യകുമാരി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ദേശീയതലത്തില്‍ പുരസ്കാരങ്ങള്‍ നേടിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും മന്ത്രി ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: