പാറശാല: ധനുവച്ചപുരത്തും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായതിനാല്‍ നാട്ടുകാര്‍ ഭീതിയില്‍. സമീപത്ത് ഐടി ഐ വളപ്പില്‍ ഇരുപതോളം തെരുവുനായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. ഐടിഐ വളപ്പില്‍ നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കഴിഞ്ഞ ആഴ്ച ഐടിഐക്ക് ഒരുദിവസം അവധി നല്‍കിയിരുന്നു. ധനുവച്ചപുരം റെയില്‍വെസ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാരും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകുമോ എന്ന ഭയത്തിലാണ്. തെരുവനായ ശല്യം വര്‍ധിച്ചിട്ടും പഞ്ചായത്തധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: