മഹാസമ്മേളനം പൊളിഞ്ഞു: പിസി ജോര്‍ജ്

Sunday 17 December 2017 2:45 am IST

കോട്ടയം: മകനെ നേതൃത്വം ഏല്പിക്കാനുള്ള കെ.എം.മാണിയുടെ ശ്രമവും മുന്നണി പ്രഖ്യാപനവും നടക്കാതെ വന്നതോടെ കേരള കോണ്‍ഗ്രസ് (എം) മഹാസമ്മേളനം പൊളിഞ്ഞെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. മഹാസമ്മേളന റാലിയില്‍ ആറായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.

കെ.എം. മാണിയും പി.ജെ. ജോസഫും നയവഞ്ചകരാണ്. രണ്ടുപേരെയും ഒരുനുകത്തില്‍ വച്ചുകെട്ടി വലിക്കാം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസ് കാണില്ല. മാണിക്ക് ഇടത് മുന്നണിയില്‍ പ്രവേശനം കിട്ടില്ല. കോണ്‍ഗ്രസിലെ പ്രബലവിഭാഗം മാണി വരുന്നതിനെ ശക്തമായി എതിര്‍ക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.