എയർടെല്ലിന് വിലക്ക്

Saturday 16 December 2017 8:40 pm IST

ന്യൂദൽഹി: എയര്‍ടെല്ലിന്​ യു.​ഐ .ഡി.എ.ഐയുടെ താല്‍ക്കാലിക വിലക്ക്​​. ആധാര്‍ ദുരുപയോഗം ചെയ്​തതുമായി ബന്ധപ്പെട്ടാണ് നടപടി. ആധാര്‍ ഉപയോഗിച്ച്‌​ മൊബൈല്‍ സിം കാര്‍ഡുകളുടെ വെരിഫിക്കേഷന്‍ നടത്തുന്നതിനും പേയ്മെന്റ് ബാങ്കില്‍ പുതിയ അക്കൗണ്ട്​ തുടങ്ങുന്നതിനുമാണ്​ വിലക്ക്.

മൊബൈല്‍ ഫോണ്‍ നമ്പർ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനെത്തിയ ഉപയോക്​താകളുടെ വിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ച്‌​ എയര്‍ടെല്‍ പേയ്മെന്റ്​ ബാങ്കില്‍ അക്കൗണ്ട്​ ഒാപ്പണ്‍ ചെയ്തുവെന്നാണ് പരാതി. ഇതിനു പുറമെ നിരവധി പേരുടെ ഗ്യാസ്​ സബ്​സിഡി കമ്പനിയുടെ പേയ്മെന്റ്​ ബാങ്കിലേക്ക്​ പോയതുമായും പരാതികള്‍ ഉയര്‍ന്നിരുന്നു.