ക്രിസ്മസ് ആഘോഷം

Sunday 17 December 2017 2:09 am IST

കൊച്ചി: ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ ക്രിസ്മസ് ആഘോഷം (സ്‌നേഹസംഗമം 2017) എറണാകുളം ആശിര്‍ഭവനില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ടോം ഉഴുന്നാലില്‍ ക്രിസ്മസ് സന്ദേശം നല്‍കി. യുഹനോന്‍ മാര്‍ പൊളികാര്‍പ്പോസ് ആശിര്‍വാദ പ്രഭാഷണം നടത്തി. ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എ.എന്‍.രാധാകൃഷ്ണന്‍, എ.കെ. നസീര്‍, എന്‍.കെ. മോഹന്‍ദാസ്, ലെന്‍സണ്‍ തായങ്കേരി, ഷിബു ആന്റണി, ഡെന്നി ജോസ് വെളിയത്ത്, എന്‍.എല്‍.ജേയ്‌സ്, കെ.സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.