ചാലക്കുടി: ദേശീയപാതയില്‍ ലോറിയുടെ പുറകില്‍ കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കാര്‍ യാത്രക്കാ രെചാലക്കുടി സെന്റ് ജെയിം സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നേകാലാടെയായിരുന്നു അപകടം. എറണാകു ളം ഭാഗത്ത് നിന്ന് തൃശൂരിലേ ക്ക് പോവുകയായിരുന്ന ലോ റിയുടെ പുറകില്‍ കാര്‍ വന്നിടിക്കുകയായിരുന്നു.
മേല്‍പാലം ഇറ ങ്ങി വരുന്നതിനിടയല് ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. എ.എസ്. ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: