ഡൈനാമോസിനെ തകര്‍ത്ത് എഫ്‌സി ഗോവ

Sunday 17 December 2017 2:45 am IST

ന്യൂദല്‍ഹി: ദല്‍ഹി ഡൈനാമോസിനെയും തകര്‍ത്ത് എഫ്‌സി ഗോവയുടെ വിജയക്കുതിപ്പ്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് എഫ്‌സി ഗോവ ഡൈനാമോസിനെ കീഴടക്കിയത്. ഗോവയുടെ നാല് ഗോളുകള്‍ സ്പാനിഷ് താരങ്ങള്‍ നേടിയപ്പോള്‍ ഒരെണ്ണം ദല്‍ഹിയുടെ പ്രീതം കോട്ടാലിന്റെ സെല്‍ഫ് ഗോളായിരുന്നു.

ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് കൊറോമിനാസ്, ലാന്‍സറോട്ടെ എന്നിവരും 85-ാം മിനിറ്റില്‍ അഡ്രിയാന്‍ കൊളന്‍ങ്ഗ, 88-ാം മിനിറ്റില്‍ മാനളുവല്‍ അരാന എന്നിവരാണ് ഗോവക്കായി ലക്ഷ്യം കണ്ടത്. 62-ാം മിനിറ്റില്‍ ദല്‍ഹിക്കായി കാലു ഉച്ചെ ആശ്വാസഗോള്‍ നേടി.

66-ാം മിനിറ്റില്‍ ദല്‍ഹിയുടെ ഗബ്രിയേല്‍ ചിചേരോ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും ലഭിച്ച് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും അവര്‍ക്ക് തിരിച്ചടിയായി. വിജയത്തോടെ അഞ്ച് കളികളില്‍ നിന്നും 12 പോയിന്റുമായി എഫ്‌സി ഗോവ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.