ഓഖി; സർക്കാർ തെരച്ചിൽ ശക്തമാക്കി

Sunday 17 December 2017 11:11 am IST

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ സർക്കാർ വ്യാപകമായി തെരച്ചിൽ നടത്തും. നടപടിയെന്നോണം മുഖ്യമന്ത്രി പിണറായി വിജയന്‍ ബോട്ടുടമകളുടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തി.

ഒാഖി ദുരന്തത്തില്‍ കാണാതായ 300 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന സര്‍ക്കാര്‍ കണക്കുകള്‍ ശനിയാഴ്​ച പുറത്തുവന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ മുഖ്യമന്ത്രി മല്‍സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്തിയത്​.

അതേ സമയം, ഒാഖി ദുരന്തത്തിന്​ ഇരയായവര്‍ക്ക്​ വേണ്ടിയുള്ള തെര​ച്ചില്‍ ഗോവന്‍ തീരത്തേക്ക്​ കൂടി വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്​.