ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ നേവി പിടി കൂടി

Sunday 17 December 2017 11:57 am IST

കറാച്ചി: ഇന്ത്യയില്‍ നിന്നുള്ള 43 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ പിടികൂടി. പാക്കിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഫോഴ്സാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ഇവര്‍ മത്സ്യബന്ധനത്തിനുപയോഗിച്ച ഏഴ് ബോട്ടുകളും പിടിച്ചെടുത്തു.

ഇന്നലെ അറബിക്കടലില്‍ കറാച്ചി തീരത്തിനു സമീപം പാക്കിസ്ഥാന്റെ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന മത്സ്യത്തൊഴിലാളികളാണ് പിടിയിലായതെന്ന് അധികൃതര്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ ഡോക്ക് പോലീസിന് കൈമാറിയെന്നാണ് അവസാനമായി ലഭിക്കുന്ന വിവരം.