പത്തനാപുരം: നിയമത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അജ്ഞതയാണ് നീതിനിഷേധത്തിനുള്ള പ്രധാനകാരണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദ്. ഗാന്ധിഭവനില്‍ നടന്ന മെഗാലോക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവര്ക്കും സാമൂഹിക സാമ്പത്തിക രാഷ്ട്രീയനീതി ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് ഭാരതത്തിന്റേത്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന കേസുകള്‍ കോടതിയ്ക്ക് പുറത്ത് രമ്യമായി പരിഹരിക്കാന്‍ ഇത്തരം അദാലത്തുകളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു നടന്ന നിയമബോധവത്കരണ സെമിനാര്‍ കൊല്ലം പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് ജഡ്ജ് ഇ.എം.മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. അദാലത്തില്‍ 84 കേസുകള്‍ പരിഗണിച്ചതില്‍ 16 കേസുകള്‍ ഒത്തുതീര്‍പ്പായി.
ജില്ലാ ജഡ്ജും താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്‍മാനുമായ എ.കെ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിഭവന് സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന് സ്വാഗതം പറഞ്ഞു. കേരള വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍, മുന്‍ ജില്ലാ ജഡ്ജ് എസ്. ഷാജഹാന്, പുനലൂര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് എച്ച്.രാജീവന്, സെക്രട്ടറി അഡ്വ. അനില്‍കുമാര്‍, ജി.വാസവന്, ഷിബുതോമസ്, പി.എസ്.അമല്‍രാജ്, ഭുവനചന്ദ്രന്, ടി.പി.മാധവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: