പത്തനാപുരം: വാഹനപരിശോധനയുടെ പേരില്‍ പോലീസിന്റെ പീഡനം. പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ച് പേര് അറസ്റ്റില്‍. പിറവന്തൂര്‍ പഞ്ചായത്തിലെ ചേകം വാര്‍ഡ് മെമ്പര്‍ നിഖില്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേരെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
പത്തനാപുരം നെടുംപറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് ഔട്ട്ലെറ്റ് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് മാക്കുളത്തേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ പ്രദേശത്തെ ഗ്രാമീണ റോഡുകളിലുള്‍പ്പെടെ വാഹനപരിശോധനയുടെ പേരില്‍ പോലീസ് നാട്ടുകാരെയുള്‍പ്പെടെ പീഡിപ്പിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കുടുംബമായി യാത്ര ചെയ്യുന്നവരെയും അപമാനിക്കുന്ന സംഭവം പതിവായതോടെയാണ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടോടെ ബിവറേജസിനെതിരെ പ്രതിഷേധിച്ചത്. സ്ഥലത്തെത്തിയ പോലീസ് നിഖിലിനെ ക്രൂരമായി മര്‍ദിക്കുകയും പ്രദേശവാസികളായ അനീഷ്രാജ്,വിഷ്ണു, ഷിജുകുമാര്‍,നിതിന്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: