അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാനൊരുങ്ങി ഇന്നസെന്റ്

Sunday 17 December 2017 4:57 pm IST

കൊച്ചി : താര സംഘടന ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം നടനും എംപിയുമായ ഇന്നസെന്റ് ഒഴിയുന്നു. പ്രസിഡന്റ് സ്ഥാനം ജൂണില്‍ ഒഴിയുമെന്നും, വീണ്ടും മല്‍സരിക്കാനില്ലെന്നും പ്രസിഡന്റാകാന്‍ തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ അമ്മയിലുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

നീണ്ട 17 വര്‍ഷം പ്രസിഡന്റായ ശേഷമാണ് ഇന്നസെന്റ് സ്ഥാനമൊഴിയുന്നത്. തുടര്‍ച്ചയായി നാല് തവണയാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. 2015 മുതല്‍ 2018 വരെയാണ് നിലവിലുളള കമ്മിറ്റിയുടെ കാലാവധി.

ഇന്നസെന്റ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പദവിയിലേക്ക് പുതിയ വ്യക്തിയെ കണ്ടെത്തുകയെന്നത് താരങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണ്.