മാങ്കുഴി പാടശേഖരത്ത് കൃഷി പ്രതിസന്ധിയില്‍

Monday 18 December 2017 2:11 am IST

എടത്വാ: തരിശുനിലം കൃഷിയോഗ്യമാക്കിയിട്ടും തകഴി മാങ്കുഴി പാടശേഖരത്തെ നെല്‍കൃഷി വീണ്ടും പ്രതിസന്ധിയല്‍. തകഴി കൃഷിഭവന്‍ പരിധിയില്‍പെട്ട മാങ്കുഴി തെക്ക്, വടക്ക് പാടശേഖരത്തെ 140 ഏക്കര്‍ നെല്‍കൃഷിയാണ് പ്രതിസന്ധിയിലായത്. തരിശുനിലമായി കിടന്ന പാടം 2014ല്‍ ജില്ല പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് കൃഷിയോഗ്യമാക്കി കൃഷി ഇറക്കിയിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ മാങ്കുഴി വടക്ക് പാടത്തുമാത്രമാണ് കൃഷി ഇറക്കിയത്. തുടര്‍ന്നും കൃഷിയിറക്കാന്‍ കര്‍ഷകര്‍ താല്പര്യം കാട്ടിയെങ്കിലും ചിലര്‍ കൃഷിയില്‍ നിന്ന് പിന്‍തിരിഞ്ഞു. 2014 ല്‍ ഏക്കറിന് 25 കിന്റല്‍ നെല്ല് കിട്ടിയ പാടത്തെ കൃഷിയാണ് ഏതാനും കര്‍ഷകരുടെ വിയോജിപ്പുമൂലം നിലച്ചത്. ഭൂരിഭാഗം കര്‍ഷകര്‍ക്കും കൃഷിയിറക്കാന്‍ താല്പര്യമുണ്ടങ്കിലും ചിലരുടെ കടുംപിടുത്തത്തില്‍ പാടം വീണ്ടും തരിശായി കിടക്കുകയാണ്.