ബഡ്‌സ് കലോത്സവം നടത്തി

Monday 18 December 2017 2:12 am IST

ആലപ്പുഴ: ജില്ലാ കുടുബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായി നടത്തിയ ‘മിന്നാരം’ ബഡ്‌സ് കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.റ്റി. മാത്യു നിര്‍വ്വഹിച്ചു. ജില്ലാ കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍ അദ്ധ്യക്ഷയായി. ബഡ്‌സ് സുവനീറിന്റെ പ്രകാശനം എസ്ഡി കോളജ് ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകന്‍ ഡോ. ജി. നാഗേന്ദ്ര പ്രഭു മാരാരിക്കുളം സൗത്ത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജിഷ ബൈജുവിന് നല്‍കി നിര്‍വ്വഹിച്ചു. 150ഓളം വിദ്യാര്‍ത്ഥികളാണ് കലാമത്സരത്തില്‍ പങ്കെടുത്തത്.