എരുമപ്പെട്ടി: റേഷന്‍ കടയില്‍ അടിപിടി ഉണ്ടാക്കിയതിന് നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കടയുടമ വെള്ളറക്കാട് കൗക്കോട്ട് ഞാലില്‍ വീട്ടില്‍ സൈനുലാബിദ് (54), കൂട്ടാളികളായ ചെമ്പ്രയൂര്‍ ഫൈസല്‍ (20), ഒതുക്കത്തേതില് റാഫി (20), കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ വെള്ളറക്കാട് തെരുവത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (54) എന്നിവര്‍ക്കെതിരെയാണ് എരുമപ്പെട്ടി പോലീസ് കേസ് എടുത്തത്.
ഡിസംബര്‍ 6 ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. വെള്ളറക്കാട് പ്രവര്‍ത്തിക്കുന്ന ഏ.ആര്.ഡി. 43 നമ്പര്‍ റേഷന്‍ കടയില്‍ നിന്നും ആട്ട വാങ്ങിയതിനെ ചൊല്ലി കാര്‍ഡുടമ മുമ്മദ് ബഷീറും കടഉടമയും കൂട്ടാളികളും തമ്മില്‍ വാക്കേറ്റവും അടിപിടിയും ഉണ്ടായി . മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇരുവിഭാഗങ്ങളും കുന്നംകളത്തെ ആശുപത്രികളില്‍ ചികിത്സ തേടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസ് എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: