അന്തിക്കാട്: മണലൂര്‍ പഞ്ചായത്തിനെയും വെങ്കിടങ്ങ് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് ഏനാമാവ് പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന സ്റ്റീല്‍ പാലത്തിന്റെ നിര്‍മ്മാണം മന്ദഗതിയില്‍. വരുന്ന മാര്‍ച്ചിനുള്ളില്‍ പണി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് സി.എന്‍.ജയദേവന് എംപി ഒക്ടോബറില്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പാലം നിര്‍മ്മാണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
1.5 മീറ്റര്‍ വീതിയും 117 മീറ്റര്‍ നീളവുമുള്ള പാലത്തിന് 12 തൂണുകളാണുള്ളത്. ഇതു വരെ 4 തൂണിന്റെ പൈലിങ്ങാണ് പൂര്‍ത്തിയായത്. ശേഷിക്കുന്നവ ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് നിര്‍മാണ ചുമതലയുള്ള കെല്ലിന്റെ എഞ്ചിനീയര്‍ അറിയിച്ചത്.
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പാലത്തിലൂടെ സഞ്ചരിക്കാനാകും. ബോട്ട് കടന്നു പോകാന്‍ കഴിയുംവിധം നടുഭാഗം ഉയര്‍ത്തിയാണ് പാലത്തിന്റെ നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: