ഇരിങ്ങാലക്കുട : ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം പോലെ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്നത് സിപിഎമ്മിന്റെ പ്രത്യയശാസ്ത്രപാപ്പരത്തമാണ് കാണിക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു. മുകുന്ദപുരം താലൂക്ക് പാര്‍ത്ഥസാരഥി ക്ഷേത്രവിമോചനസമിതിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടത്തിയ ഭക്തജനകണ്വെന്ഷനില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്രചര്ച്ചകളില് ആളെ കിട്ടാതായപ്പോള്‍ ആളുകള്‍കൂടുന്ന ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയെന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമാണ് മിനിട്ടുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്പോസ്റ്റ്. ഹൈന്ദവജനത ഇതിനെ ചൊറുത്തു തോല്‍പ്പിക്കും. ക്ഷേത്രങ്ങളെ തൊട്ടുകളിച്ച സര്‍ക്കാരുകള്‍ നിലംപൊത്തിയ ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. വിഎച്ച്പി ജില്ല പ്രസിഡണ്ട് എ.പി.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. വി.സായിറാം, വി.ശിവജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: