മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Sunday 17 December 2017 9:22 pm IST

കൊടുങ്ങല്ലൂര്‍: നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തു. എടവിലങ്ങ് കാര പ്ലാക്കന്‍ ഇബ്രാഹിം മകന്‍ ഫൈസലിനെ (39)യാണ് എസ്.ഐ.കെ.ജെ.ജിനേഷും സംഘവും അറസ്റ്റു ചെയ്തത്. വിവിധ പോലിസ് സ്റ്റേഷനുകളിലായി അമ്പതിലധികം കേസുകളില്‍ പ്രതിയായ ഇയാള്‍ പലപ്പോഴായി ജയില്‍ ശിക്ഷയു മനുഭവിച്ചിട്ടുണ്ട്. സി പി ഒ മാരായ ഗിരീഷ്, ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ പറവൂരില്‍ നിന്നും അറസ്റ്റു ചെയ്തത്.