പൂത്തോളില്‍ വീണ്ടും സിപിഎം ആക്രമണം

Sunday 17 December 2017 9:24 pm IST

തൃശൂര്‍ : പൂത്തോളില്‍ വീണ്ടും സിപിഎം ആക്രമണം. രണ്ട് മാസം മുന്‍പ് മാടമ്പി ലൈനില്‍ ബിജെപിയുടെ കൊടിക്കാലുകള്‍ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.ഇന്നലെ വൈകിട്ട് നാലുമണിയോടെ വീണ്ടും അക്രമിസംഘം ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊടിക്കാലുകള്‍ വീണ്ടും നശിപ്പിക്കുകയും സമീപത്ത് താമസിക്കുന്ന നന്തിലത്ത് പറമ്പില്‍ ജഗീഷിന്റെ വീട്ടിലേക്ക് ബിയര്‍കുപ്പികള്‍ വലിച്ചെറിയുകയും ചെയ്തു. ഇതിനുശേഷം അക്രമികള്‍ ബൈക്കില്‍കയറി രക്ഷപ്പെട്ടു.വെസ്റ്റ് സിഐയും എസ്‌ഐയും സ്ഥലം സന്ദര്‍ശിച്ചു.അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ബിജെപി മമ്ഡലം പ്രസിഡന്റ് വിനോദ് പൊള്ളഞ്ചേരി ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മനോഹരന്‍,സജിത് നായര്‍,മനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.