കഞ്ചാവുമായി പിടിയില്‍

Sunday 17 December 2017 10:01 pm IST

 

 

വണ്ടിപ്പെരിയാര്‍: സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കണ്ണൂര്‍ സ്വദേശികള്‍ എക്‌സൈസിന്റെ പിടിയില്‍. ചിറക്കല്‍ സ്വദേശികളായ മിഥുന്‍(25), അക്ഷയ്(20) എന്നിവരാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റിലായത്. സ്‌കൂട്ടറിന്റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ 300 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മഞ്ചുമല വില്ലേജിന് സമീപം നടത്തിയ പരിശോധനയിലാണ് നിര്‍ത്താതെ പോയ ഇരുവരും കുടുങ്ങുന്നത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തോമസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.