തൊടുപുഴ: കാര്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കും മറ്റൊരു കാറിലേക്കും ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്ക്. ഓട്ടോറിക്ഷ നിശേഷം തകര്‍ന്നപ്പോള്‍ ഇരു കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ഇന്നലെ വൈകിട്ട് നാലോടെ തൊടുപുഴ മാരിയില്‍ കലുങ്കിലാണ് സംഭവം. വാഗമണ്ണില്‍ നിന്ന് വിനോദ സഞ്ചാരം കഴിഞ്ഞ് വരികയായിരുന്ന കുന്നംകുളം സ്വദേശികളായ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. മാരിയില്‍ കലുങ്കിലെത്തിയപ്പോള് വാഹനമോടിച്ചയാള്‍ ഉറങ്ങിപ്പോകുകയായിരുന്നു. റോഡിന്റെ ഇടതുവശത്ത് കിടന്നിരുന്ന ഓട്ടോ നിശേഷം തകര്‍ത്ത ശേഷം പുറകില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കാറില്‍ കുട്ടികളുള്‍പ്പടെയുള്ളവര്‍ ഉണ്ടായിരുന്നു. കാറോടിച്ചിരുന്നയാളുടെ കാലില്‍ നിസാര പരിക്കേറ്റു. തൊടുപുഴ ട്രാഫിക് പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: