കൊല്‍ക്കത്തയ്ക്ക് ആദ്യ ജയം

Monday 18 December 2017 2:30 am IST

മുംബൈ: നിലവിലെ ജേതാക്കളായ എടികെ കൊല്‍ക്കത്തയ്ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം പതിപ്പില്‍ ആദ്യ ജയം. ഇവിടെ നടന്ന മത്സരത്തില്‍ അവര്‍ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റിയെ തോല്‍പ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ റോബിന്‍ സിങ്ങാസ് എടികെയുടെ ഗോള്‍ നേടിയത്. ഈ വിജയത്തോടെ എടികെ ക്ക് അഞ്ചു മത്സരങ്ങളില്‍ അഞ്ചുപോയിന്റായി.