കൊല്‍ക്കത്ത : കാലിന് പരിക്കേറ്റ ഇന്ത്യന്‍ താരം സാനിയ മിര്‍സ അടുത്ത വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ് സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കില്ലെന്ന് ഉറപ്പായി.
വലതുകാലിലെ മുട്ടിനാണ് പരിക്ക്.വേദന മാറാത്തതിനാല്‍ സാനിയ ഉടനെ ശസ്ത്രക്രിയയ്ക്ക് വിധേയയാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
2016 ല്‍ സാനിയ മിര്‍സ മാര്‍ട്ടിന ഹിങ്ങിസിനൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്. അതിനു ശേഷമാണ് സാനിയ ഡബിള്‍സില്‍ ഹിങ്ങിസുമായുള്ള സഖ്യം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. പരിക്ക് ഗുരുതരമാണ്. മിക്കവാറും ശസ്ത്രക്രിയ വേണ്ടിവരും. കുറച്ചു മാസം മത്സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.
പരിക്കില്‍ നിന്ന് മുക്തി നേടി റോജര്‍ ഫെഡറര്‍ തിരിച്ചുവന്നതുപോലെ ഞാനും തിരിച്ചുവരും. അടുത്ത വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസുകള്‍ക്ക് മുമ്പ് കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് സാനിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: