ഫിഫ ക്ലബ്ബ് ലോകകപ്പ്: റയല്‍ മാഡ്രിഡ് കിരീടം നിലനിര്‍ത്തി

Monday 18 December 2017 2:30 am IST

അബുദാബി: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്്റ്റിയാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ റയല്‍ മാഡ്രിഡ് ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നിലനിര്‍ത്തി.

നിലവിലെ ചാമ്പ്യന്മാരായ അവര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീല്‍ ടീമായ ഗ്രീമിയോയെ തോല്‍പ്പിച്ചു.നാലുവര്‍ഷത്തിനുള്ളില്‍ റയലിന്റെ മൂന്നാം ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്.ഇതോടെ അവര്‍ ക്ലബ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരിടമണിഞ്ഞ ബാഴ്‌സലോണയ്‌ക്കൊപ്പം എത്തി. ഈ വര്‍ഷം റയല്‍ നേരത്തെ ലാലിഗ, ചാമ്പ്യന്‍സ് ലീഗ് ,യുവേഫ സൂപ്പര്‍ കപ്പ്് , സ്പാനിഷ് കപ്പ് കിരീടങ്ങള്‍ നേടിയിരുന്നു.വമ്പന്‍ ടൂര്‍ണമെന്റുകളില്‍ റൊണാള്‍ഡോ വീണ്ടും റയലിന്റെ വിജയശില്‍പ്പിയായി.

ഇടവേളയ്ക്ക് ശേഷം എട്ടാം മിനിറ്റിലാണ് നിര്‍ണായക ഗോള്‍ പിറന്നത്. റൊണാള്‍ഡോയുടെ ഫ്രീക്കിക്കാണ് ഗോളായി മാറിയത്. 25 വാര അകലെ നിന്നെടുത്ത കിക്ക് ഗ്രീമിയോയുടെ മനുഷ്യഭിത്തിക്കിടയിലൂടെ വലയില്‍ കയറി.