മരങ്ങള്‍ ഉണങ്ങി വീണു

Monday 18 December 2017 2:36 am IST

പള്ളുരുത്തി: ഓഖി ആക്രമണത്തെ തുടര്‍ന്ന് തീരദേശത്തെ വൃക്ഷങ്ങളുടെ നാശത്തിന്റെ കണക്ക്
പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. 5 കിലോമീറ്റര്‍ അധികം ദൂരമുള്ള തീരദേശത്തെ മുഴുവന്‍
ഫല വൃക്ഷങ്ങളും ഉണക്കി കരിച്ചാണ് കടല്‍വെള്ളം ഇറങ്ങി പോയത്.
വാഴകളും ചെടികളും മാവ് തുടങ്ങിയ വൃക്ഷങ്ങളും കടല്‍വെള്ളക്കയറ്റത്തില്‍ കരിഞ്ഞു. മീറ്ററുകള്‍ക്കിപ്പുറത്തേയ്ക്ക് കടല്‍വെള്ളം കയറി കെട്ടിനിന്നതോടെയാണ് മരങ്ങള്‍ ഉണങ്ങി വീഴാന്‍ കാരണമായത്. വേളാങ്കണ്ണി ഭാഗത്തെ ആന്റോയുടെ 12 സെന്റിലെ കുലക്കാറായ മുഴുവന്‍ വാഴകളും കരിഞ്ഞുണങ്ങി.