പേരാമംഗലം: പേരാമംഗലം ശ്രീദുര്‍ഗാ വിലാസം സ്കൂളില്‍ നടന്ന സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂരും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും ജേതാക്കളായി.
കോഴിക്കോടും എറണാകുളവും യഥാക്രമം രണ്ടാം സ്ഥാനം നേടി.വിജയികള്‍ക്ക് സംസ്ഥാന വോളിബോള്‍ അസോസിയേഷന് സെക്രട്ടറി ഇന്‍ ചാര്‍ജ് സി.സത്യന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രധാനാധ്യാപകന് കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജോഷി ജോര്‍ജ് സ്വാഗതവും ദേശീയ വോളിബോള്‍ കോച്ച് പി.ശിവകുമാര്‍ നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: