ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും ആഴ്സണലും പ്രീമിയര്‍ ലീഗില്‍ വിജയം നേടി. മൂന്നു മത്സരങ്ങില്‍ ജയിക്കാന്‍ കഴിയാതെ പോയ ആഴ്സണല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. സ്ട്രൈക്കര്‍ മെസൂട്് ഒസിലാണ് ആഴ്സണലിന്റെ ഗോള്‍ നേടിയത്. ചെല്‍സി സതാംപ്ടണെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി.
മാര്‍ക്കോസ് അലന്‍സോയാണ് വിജയഗോള്‍ കുറിച്ചത്്ഫ്രീകിക്കില് നിന്നാണ് അലന്‍സോ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ചെല്‍സി പോയിന്റു നിലയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.പതിനെട്ട് മത്സരങ്ങളില്‍ അവര്‍ക്ക് 38 പോയിന്റുണ്ട്.ന്യൂകാസിലിനെ തോല്‍പ്പിച്ച ആഴ്സണലാണ് നാലാം സ്ഥാനത്ത്്. പതിനെട്ട് മത്സരങ്ങളില്‍ അവര്‍ക്ക് 33 പോയിന്റു ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: