സ്ത്രീ ഏകത സമ്മേളനം സമാപിച്ചു

Monday 18 December 2017 2:49 am IST

കൊച്ചി: വെല്ലുവിളി ഏറ്റെടുക്കുന്ന നേതൃത്വത്തിന് മാത്രമേ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് ജോണ്‍ സാമുവല്‍. സ്ത്രീ ഏകത സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ഏകത സംസ്ഥാന പ്രസിഡന്റ് രമേശ്വരിയമ്മ അധ്യക്ഷനായി. ഏകത പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സതീഷ്‌കുമാര്‍, ആനിമസ്‌ക്രീന്‍, ശ്രീകല വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ സ്ത്രീ ഏകതയുടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 21 സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു.