മോദി നാളെയെത്തും

Monday 18 December 2017 2:52 am IST

തിരുവനന്തപുരം: ഓഖി ദുരിതം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും.

മംഗലാപുരം വഴി നാളെ രാവിലെ 7.30ന് അഗത്തിയിലേക്കു പോകും. 10ന് കവരത്തി സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 1.50ന് കന്യാകുമാരിയിലേക്ക്. വൈകിട്ട് 4.45ന് തിരുവനന്തപുരത്ത് എത്തും. തീരപ്രദേശ സന്ദര്‍ശന കാര്യത്തില്‍ അന്തിമ രൂപമായില്ല.

രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വൈകിട്ട് ആറരയോടെ ദല്‍ഹിക്ക് മടങ്ങും.