വിജയമുദ്ര കാ‍ട്ടി മോദി

Monday 18 December 2017 11:41 am IST

ന്യൂദല്‍ഹി: വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകള്‍ അനുകൂലമായതോടെ വിജയമുദ്ര ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിജയമുദ്ര ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി പുഞ്ചിരി തൂകിയത്.

ശരീരഭാഷയില്‍ വര്‍ധിച്ച ആത്മവിശ്വാസം പ്രകടമാക്കിയ പ്രധാനമന്ത്രി മറ്റ് പ്രതികരണങ്ങള്‍ക്ക് തയ്യാറായില്ല.