സ്മരണാഞ്ജലിയര്‍പ്പിച്ച് പൂര്‍വ സൈനികര്‍

Monday 18 December 2017 12:55 pm IST

കൊല്ലം: 1971ല്‍ ഇന്ത്യ-പാക് യുദ്ധത്തില്‍ രാജ്യം നേടിയ വിജയത്തിന്റെ സ്മരണ പുതുക്കി പൂര്‍വസൈനിക് സേവാ പരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധീര സൈനികര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു. കണ്ടറ വിളമ്പരത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന വിളമ്പര തറയില്‍ പൂര്‍വ സൈനികര്‍ ഒത്തു കൂടിയപ്പോള്‍ കുണ്ടറ നിവാസികള്‍ക്കത് വേറിട്ട അനുഭവമായിരുന്നു. ജില്ലാ പ്രസിഡന്റ് ഓമനക്കുട്ടന്‍പിള്ള അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി മധുവട്ടവിള, സംസ്ഥാന സെക്രട്ടറി കേണല്‍ കെ.കെ. ജോണ്‍. മോഹനന്‍ ഉണ്ണിത്താന്‍, ശിവശങ്കരക്കുറുപ്പ്, തലവൂര്‍ രാധാകൃഷ്ണപിള്ള, മൈലം വാസുദേവന്‍ പിള്ള, പുഷ്‌കരന്‍പിള്ള, ഇഞ്ചക്കാട് വാസുദേവന്‍ പിള്ള, കേണല്‍ വിജയകുമാരി എന്നിവര്‍ സംസാരിച്ചു.