കൂണ്‍ കേക്ക് മുറിച്ച് ആഘോഷം

Monday 18 December 2017 1:12 pm IST

ന്യൂദല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി നേടിയ വലിയ വിജയം കൂണ്‍ കേക്ക് മുറിച്ച് ബിജെപി പ്രവര്‍ത്തകര്‍ ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേ സൗന്ദര്യരഹസ്യം വിലയേറിയ തായ്‌വാന്‍ കൂണുകളാണെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂറിന് മറുപടി കൂടിയായിരുന്നു ഈ കേക്ക് മുറിക്കല്‍.

ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്താണ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. പ്രധാനമന്ത്രി ആയതിന് ശേഷം ഗുജറാത്തി ഭക്ഷണമല്ല, തായ്‌വാന്‍ കൂണുകളാണ് നരേന്ദ്രമോദിക്ക് പ്രിയമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അല്‍പേഷ് താക്കൂര്‍ ആരോപിച്ചത്.

ഒന്നിന് 80,000 രൂപ വരുന്ന കൂണുകളാണ് മോദിയുടെ സൗന്ദര്യരഹസ്യമെന്നും അല്‍പേഷ് തുറന്നടിച്ചിരുന്നു.