സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണം: ഉമ്മന്‍‌ചാണ്ടി ഹൈക്കോടതിയില്‍

Monday 18 December 2017 1:20 pm IST

കൊച്ചി: സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍‌ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. സരിതയുടെ കത്തിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്നും കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെടുന്നു.

കമീഷന്റെ നിയമ വിരുദ്ധമായ പരിഗണനാ വിഷയങ്ങള്‍ ഭേദഗതി ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സോളാര്‍ കമീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും ചോദ്യം ചെയ്യുന്നുമുണ്ട്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു . ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചെന്നും ആര്യാടന്‍ മുഹമ്മദും ടീം സോളാറിനെ സഹായിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.