പ്രധാനമന്ത്രി പൂന്തുറ സന്ദര്‍ശിക്കും

Monday 18 December 2017 1:30 pm IST

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മനിലയിലെത്തിയപ്പോള്‍

തിരുവനന്തപുരം: ഓഖി ദുരിതം വിലയിരുത്താനെത്തുന്ന പ്രധാനമന്ത്രി നാളെ പൂന്തുറയിലെത്തും. സെന്റ് തോമസ് സ്കൂളില്‍ ദുരിത ബാധിതരെ കാണുന്ന പ്രധാനമന്ത്രി മല്‍സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തും.

പൂന്തുറ സന്ദര്‍ശനത്തിന് ശേഷം തൈക്കാട് ഗസ്റ്റ് ഹൌസിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയടക്കം മന്ത്രിമാരും സഭാ പ്രതിനിധികളും ദുരിത മേഖലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തും. ദുരന്തത്തിന്റെ വ്യാപ്തി അവതരിപ്പിക്കാന്‍ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്.

അതേ സമയം ദേശീയ തലത്തില്‍ സര്‍വ്വ കക്ഷിയോഗം വിളിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി കര്‍ശന സുരക്ഷാ സംവിധാനമാണ് തലസ്ഥാനത്തൊരുക്കിയിട്ടുള്ളത്.