വിജയിച്ചത് വോട്ടിംഗ് യന്ത്രവും

Monday 18 December 2017 2:18 pm IST

കൊച്ചി: ഗുജറാത്ത്- ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെക്കൂടാതെ വിജയിച്ചത് വോട്ടിങ് യന്ത്രം. വോങ്ങിങ് യന്ത്രത്തെയും സാങ്കേതിക വിദ്യയേയും കുറ്റം പറഞ്ഞവര്‍ക്ക് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മിണ്ടാട്ടമില്ല.

തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് യന്ത്രത്തല്‍ കൃത്രിമം കാണിച്ചുവെന്നും വോട്ടെല്ലാം ബിജെപിക്കാണ് രേഖപ്പെടുത്തിയതെന്നും പറഞ്ഞവര്‍ക്ക് ബിജെപിയ്ക്ക് നൂറു ശതമാനം വോട്ട് കിട്ടാഞ്ഞതെന്തുകൊണ്ടെന്നതിന് വിശദീകരണമില്ല.

കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും 75 സീറ്റോളം കിട്ടിയത് വോട്ടിങ് മെഷീനില്‍ കൃത്രിമം ഇല്ലെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.