കോണ്‍ഗ്രസിന്റെ വിഘടന രാഷ്ട്രീയം ജനം തള്ളി

Monday 18 December 2017 2:24 pm IST

ലഖ്‌നൌ: കോണ്‍ഗ്രസിന്റെ വിഘടന രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലും, ഹിമാചലിലും ബി.ജെ.പി നേടിയ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു യോഗി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് ജനം നല്‍കിയ അംഗീകാരമായും വിജയം മാറിയെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.