കമലത്തില്‍ ആഘോഷം, കോണ്‍ഗ്രസില്‍ ആശ്വാസം

Monday 18 December 2017 4:48 pm IST

ന്യൂദല്‍ഹി: വിജയം ഉറപ്പാക്കിക്കൊണ്ടുള്ള മുന്നേറ്റം വന്നപ്പോഴേ ബിജെപി ഗുജറാത്തില്‍ വിജയാഘോഷങ്ങള്‍ തുടങ്ങി. പാര്‍ട്ടി ആസ്ഥാനമായ കമലത്തില്‍ ഒത്തുകൂടിയ വന്‍ പ്രവര്‍ത്തക സംഘം മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കും ജയ് വിളിച്ചു. വോട്ടര്‍മാര്‍ക്ക് നന്ദിഅറിയിച്ചുള്ള അറിയിപ്പുകളും മുദ്രാവാക്യങ്ങളും മുഴങ്ങി.

അതേ സമയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാനത്ത് എണ്ണത്തില്‍ കുറച്ച് പേരേ എത്തിയുള്ളു. അവിടവിടെ ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി, പടക്കം പൊട്ടിച്ചു. അഹമ്മദബാദില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയമുണ്ടായത് പ്രവര്‍ത്തകര്‍ ആഘോഷിച്ചു.

സഹകരണ സംരംഭമായ ആനന്ദ് ഉള്‍പ്പെടുന്ന ആനന്ദ് ജില്ലയിലെ ഏഴു മണ്ഡലങ്ങളില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് ജയിച്ചു. രണ്‌ടെണ്ണം ബിജെപിക്ക് കിട്ടി.